സ്റ്റോക്കോം- ഈ വര്‍ഷത്തെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ ജേതാക്കളായ ഇന്ത്യന്‍ വംശജനും സാമ്പത്തിക ശാസ്ത്രജ്ഞനുമായ അഭിജിത് ബാനര്‍ജിയും ഭാര്യ സാമ്പത്തിക ശാസ്ത്രജ്ഞ എസ്തര്‍ ദഫ്‌ലോയും പരമ്പരാഗത ഇന്ത്യന്‍ വേഷമണിഞ്ഞ് പുരസ്‌ക്കാരം ഏറ്റുവാങ്ങി. സ്വീഡനിലെ ഓസ്ലോയില്‍ ബുധനാഴ്ചയായിരുന്നു ചടങ്ങ്. ഇവരോടൊപ്പം പുരസ്‌ക്കാരം പങ്കിട്ട മിക്കായെല്‍ ക്രമറും പുരസ്‌ക്കാരം സ്വീകരിച്ചു. ആഗോള ദാരിദ്ര്യം ഉന്മൂലനം ചെയ്യുന്നതിനുള്ള പരീക്ഷാണത്മക സമീപം വികസിപ്പിച്ചെടുത്തതിനാണ് ഇവര്‍ നൊബേല്‍ പുരസ്‌ക്കാരത്തിന് അര്‍ഹരായത്. പരമ്പരാഗത ഇന്ത്യന്‍ വേഷമായ മുണ്ടും ബന്ധ്ഗാലയും അണിഞ്ഞാണ് അഭിജീത് ബാനര്‍ജി എത്തിയത്. ഫ്രഞ്ച് വംശജയായ ഭാര്യ ദഫ്‌ലൊ ഫ്രഞ്ചു ഇന്ത്യന്‍ രീതിയില്‍ സാരി അണിഞ്ഞാണ് വേദിയിലെത്തിയത്.
അമര്‍ത്യ സെന്നിനു ശേഷം സാമ്പത്തിക ശാസ്ത്ര നൊബേല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് ദല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലും കൊല്‍ക്കത്ത പ്രസിഡന്‍സി കോളെജിലും പഠിച്ച അഭിജിത് ബാനര്‍ജി.