ന്യൂഡൽഹി: ഗുജറാത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ നിഷേധ വോട്ട് (നോട്ട) ഉൾപ്പെടുത്താനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ തീരുമാനത്തിനെതിരെ കോൺഗ്രസ് നല്‍കിയ പരാതി സുപ്രീം കോടതി തള്ളി. സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് നോട്ട ഉള്‍പ്പെടുത്തിയതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട് സ്വീകരിച്ചു. കോണ്‍ഗ്രസിന് പുറമെ, ഇക്കാര്യത്തില്‍ ബി.ജെ.പിയും രംഗത്തെത്തിയിരുന്നു. തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മീഷനെയാണ് സമീപിച്ചത്. രാജ്യസഭാ തിരഞ്ഞെടുപ്പിന് രഹസ്യസ്വഭാവമില്ല. അതിനാൽ നിഷേധ വോട്ട് ഉൾപ്പെടുത്തുന്നത് കൊണ്ട് കാര്യമില്ലെന്നാണ് ബി.ജെ.പിയുടെ വാദം. പാർട്ടി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി, പാർട്ടി നേതാവ് ബൽവന്ത് സിംഗ് രജ്പുത് എന്നിവരെയാണ് രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി രംഗത്തിറക്കിയിട്ടുള്ളത്. കോൺഗ്രസ് ആകട്ടെ പാർട്ടി അദ്ധ്യക്ഷ സോണിയാഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയായ അഹമ്മദ് പട്ടേലിനെയാണ് മത്സരിപ്പിക്കുന്നത്. എട്ടിനാണ് തിരഞ്ഞെടുപ്പ്. ഗുജറാത്തിലെ രാജ്യസഭ തെരഞ്ഞെടുപ്പില്‍ മൂന്നു പേരെ ബി.ജെ.പിക്ക് അനായാസം വിജയിപ്പിക്കാം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അഹമ്മദ് പട്ടേലാണ്.