മുംബൈ- പൗരത്വ ഭേദഗതി ബില്ലിനെ രാജ്യസഭയിൽ ്അംഗീകരിക്കില്ലെന്ന് ശിവസേന നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ. ലോക്‌സഭയിൽ തന്നെ ബില്ലിനെ പറ്റിയുള്ള ആശങ്ക ശിവസേന പങ്കുവെച്ചിട്ടുണ്ടെന്നും ലോക്‌സഭയിൽ അനുകൂലിച്ച പോലെ ബില്ലിനെ രാജ്യസഭയിൽ അംഗീകരിക്കില്ലെന്നും താക്കറെ വ്യക്തമാക്കി. ബില്ലിനെ അനുകൂലിച്ചവർ രാജ്യത്തിന്റെ അടിത്തറ തകർക്കുന്നവരാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസ്താവന വന്നതിന് തൊട്ടുപിറകെയാണ് താക്കറെ നിലപാട് വ്യക്തമാക്കിയത്.
ലോക്‌സഭയിൽ ഞങ്ങളുന്നയിച്ച കാര്യങ്ങളെ പറ്റി ഭരണകൂടം മറുപടി പറയാതെ രാജ്യസഭയിൽ ബില്ലിനെ അംഗീകരിക്കില്ല. രാജ്യസഭയിൽ ബിൽ അവതരിപ്പിക്കുന്നതിന് മുമ്പ് കൂടുതൽ ഭേദഗതി വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും താക്കറെ വ്യക്തമാക്കി.