ന്യൂദൽഹി- വോളിബോൾ മത്സരത്തിന്റെ ഇടവേളയ്ക്കിടയിൽ ഏഴു മാസം പ്രായമുള്ള കുഞ്ഞിനെ മുലയൂട്ടുന്ന താരത്തിന്റെ ചിത്രം വൈറലായി. മിസോറാമിലെ ട്യൂകിമിലെ വോളിബോൾ താരം ലാൽവെൻട്ലുവാങ്കിയാണ് മത്സരത്തിന്റെ ഇടവേളയിൽ ഓടിയെത്തി കുഞ്ഞിന് മുലയൂട്ടിയത്. ഐസ്വാളിൽ നടക്കുന്ന സംസ്ഥാന ഗെയിംസിന്റെ ആദ്യദിനത്തിലായിരുന്നു ഈ സംഭവം. ഫെയ്സ്ബുക്കിൽ നിൻഗുലുൻ ഹൻഗാൽ എന്നയാളാണ് ഇതിന്റെ ചിത്രം പോസ്റ്റ് ചെയ്തത്. ഏതാനും നിമിഷത്തിനകം തന്നെ ചിത്രം വൈറലായി. താരത്തിന് സംസ്ഥാന കായിക മന്ത്രി പതിനായിരം രൂപ ഉടൻ തന്നെ പാരിതോഷികവും പ്രഖ്യാപിച്ചു.