Sorry, you need to enable JavaScript to visit this website.

ബലൂൺ വിൽപ്പനക്കാരനായ ഒന്നര വയസുകാരനെ വാരിപ്പുണർന്ന് നുസ്രത്ത്് ജഹാൻ, ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ന്യൂദൽഹി- തെരുവിലെ ബലൂൺ വിൽപ്പനക്കാരനായ കൊച്ചു കുട്ടിയെ ചേർത്തുപിടിച്ച് ഉമ്മ വെക്കുന്ന തൃണമൂൽ കോൺഗ്രസ് നേതാവ് നുസ്രത്ത് ജഹാന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി. മനസിൽ സ്‌നേഹത്തിന്റെ കുളിര് പെയ്യിക്കുന്ന ചിത്രം ഇൻസ്റ്റഗ്രമിലാണ് എം.പി കൂടിയായ നുസ്‌റത്ത് ജഹാൻ പങ്കുവെച്ചത്.

ഒന്നര വയസുള്ള ബലൂൺ വിൽപ്പനക്കാരനായ ഈ കുഞ്ഞ് എന്റെ വാരാന്ത്യം വളരെയേറെ പ്രത്യേകതയുള്ളതാക്കി എന്ന് ചിത്രം പങ്കുവെച്ച് നുസ്രത്ത് ജഹാൻ പറഞ്ഞു. മറ്റുള്ളവരെ സ്‌നേഹിക്കാൻ സാധിക്കുന്ന മനസിന് ഉടമയാണ് താങ്കളെന്ന് നിരവധി പേർ ചിത്രത്തിന് കമന്റ് ചെയ്തു.

Latest News