ന്യൂദല്‍ഹി-സുപീം കോടതി നവംബര്‍ ഒമ്പതിനു പുറപ്പെടുവിച്ച ബാബരി മസ്ജിദ്-രാമജന്മഭൂമി ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അക്കാദമിക് വിദഗ്ധരും ആക്ടിവിസ്റ്റുകളുമടങ്ങുന്ന 40 പേര്‍ സംയുക്ത ഹരജി നല്‍കി. ഇര്‍ഫാന്‍ ഹബീബ്, ജയതി ഘോഷ്, നന്ദിനി സുന്ദര്‍, പ്രഭാത് പ്ടനായിക്ക് തുടങ്ങിയവരാണ് ബാബരി ഭൂമി രാമക്ഷേത്രം നിര്‍മിക്കാന്‍ വിട്ടുകൊടുത്ത ഉത്തരവ് ചോദ്യം ചെയ്ത് ഹരജി സമര്‍പ്പിച്ചത്.
പല വിഷയങ്ങളിലും പൊതുവെ ഇടതു നിലപാടുകളെ അംഗീകരിക്കാറുള്ള ഹരജിക്കാര്‍ ക്ഷേത്രം തകര്‍ത്തല്ല ബാബരി മസ്ജിദ് നിര്‍മിച്ചതെന്ന കാര്യവും വിധി ഇന്ത്യന്‍ മതേതരത്വത്തിന് ഏല്‍പിക്കുന്ന ആഘാതവുമാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്.