വാഷിംഗ്ടണ്‍- ഇന്ത്യയില്‍ ലോക്‌സഭ പാസാക്കിയ പൗരത്വ ഭേദഗതി ബില്‍ തെറ്റായ ദിശയിലുള്ള അപകടകരമായ നീക്കമാണെന്ന് അന്താരാഷ്ട്ര മതസ്വാതന്ത്ര്യം സംബന്ധിച്ച ഫെഡറല്‍ യു.എസ് കമ്മീഷന്‍ കുറ്റപ്പെടുത്തി.
രാജ്യസഭ കൂടി ബില്‍ പാസാക്കിയാല്‍ ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ അമേരിക്ക ഉപരോധ നടപടി സ്വീകരിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.
തിങ്കളാഴ്ച അര്‍ധരാത്രി 80 നെതിരെ 311 വോട്ടിനാണ് പൗരത്വ ഭേദഗതി ബില്‍ പാസാക്കിയത്. അയല്‍ രാജ്യങ്ങളില്‍നിന്ന് കുടിയേറിയ മുസ്ലിംകളല്ലാത്തവര്‍ക്ക് പൗരത്വം അനുവദിക്കുന്നതാണ് വിവാദ ബില്‍.