തിരുവനന്തപുരം- മകളേയും ചേര്‍ത്ത് വ്യാജ പോസ്റ്റര്‍ നിര്‍മിച്ച് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ ആരംഭിച്ചതായി പ്രശസ്ത സാമൂഹിക പ്രവര്‍ത്തകയും വെല്‍ഫെയര്‍ പാര്‍ട്ടി നേതാവുമായ ശ്രീജ നെയ്യാറ്റിന്‍കര അറിയിച്ചു.
നെയ്യാറ്റിന്‍കര പോലീസിലും റൂറല്‍ എസ്.പിക്കും പരാതി നല്‍കിയിട്ടുണ്ട്. ബാലാവകാശ കമ്മീഷനിലും മനുഷ്യാവകാശ കമ്മീഷനിലും പരാതി നല്കുന്നതിനു പുറമെ,ഹൈക്കോടതിയില്‍ ഹരജി നല്‍കുമെന്നും അവര്‍ പറഞ്ഞു.
ഗോവിന്ദ ചാമിയോ അമീറുല്‍ ഇസ്ലാമോ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയാല്‍ തന്റെ ഒരേയൊരു മകളെ വിവാഹം കഴിച്ചു നല്കാന് തയാറാണെന്നാണ് ശ്രീജ നെയ്യാറ്റിന്‍കരയുടെ പേരുവെച്ചുള്ള പോസ്റ്ററില്‍ പറയുന്നത്.
സംഘ്പരിവാറാണ് ഈ നുണപോസ്റ്റര് പ്രചരിപ്പിക്കുന്നതെന്ന് ശ്രീജ നെയ്യാറ്റിന്‍കര പറഞ്ഞു.