Sorry, you need to enable JavaScript to visit this website.

മഅ്ദനി കേസിൽ കർണാടകക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ന്യൂദൽഹി- മഅ്ദനി കേസിൽ കർണാടക സർക്കാറിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. സുപ്രീം കോടതി ഉത്തരവിനെ വിലക്കുറച്ച് കാണരുതെന്ന് ആവശ്യപ്പെട്ട സുപ്രീം കോടതി സുരക്ഷക്കായി ടി.എയും ഡി.എയും മാത്രമേ പോലീസുകാര്‍ക്ക് അനുവദിക്കാനാകൂ എന്ന് മുന്നറിയിപ്പ് നൽകി. ഈ തുക എത്രയാണെന്ന് നാളെ അറിയിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. മഅ്ദനിയുടെ സുരക്ഷിതത്വം കർണാടക പോലീസിനാണെന്നും അക്കാര്യത്തിൽ കേരളം വേവലാതിപ്പെടേണ്ടതില്ലെന്നും സുപ്രീം കോടതി പറഞ്ഞു.
മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ കേരളത്തിലേക്ക് പോകുന്നതിന് സുരക്ഷയൊരുക്കാൻ 14.79 ലക്ഷം രൂപ വേണമെന്ന കർണാടക പൊലീസിന്‍റെ ആവശ്യം ചോദ്യം ചെയ്താണ് പി.ഡി.പി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനി സുപ്രീംകോടതിയിയെ സമീപിച്ചത്. ഏറ്റവും കുറഞ്ഞ ചെലവ് മാത്രമേ ഈടാക്കാവുവെന്ന് കോടതി നിർദ്ദേശത്തിന് വിരുദ്ധമാണ് പൊലീസിന്‍റെ ആവശ്യമെന്ന് മഅ്ദനിയുടെ അഭിഭാഷകൻ പ്രശാന്ത് ഭൂഷൻ ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ അദ്ധ്യക്ഷനായ ബെഞ്ചിന് മുൻപാകെ വാദിച്ചു. കർണാടക സർക്കാരിന്‍റെ അഭിഭാഷകന് മഅ്ദനിയുടെ അഭിഭാഷകർ നോട്ടീസ് നൽകിയിരുന്നു. 

രോഗബാധിതയായ അമ്മയെ കാണാനും മകന്‍റെ വിവാഹത്തിൽ പങ്കെടുക്കാനുമായി ഓഗസ്റ്റ് ഒന്ന് മുതൽ 14 ദിവസം കേരളത്തിൽ തുടരാൻ സുപ്രീംകോടതി അനുമതി നൽകിയിരുന്നു. സന്ദർശനവേളയിൽ സുരക്ഷയൊരുക്കുന്നതിനുള്ള ചെലവ് മഅ്ദനി തന്നെ വഹിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. ഏറ്റവും കുറഞ്ഞ ചെലവ് മാത്രമേ ഈടാക്കാവുവെന്ന് കർണാടക പൊലീസിനോട് കോടതി വാക്കാൽ നിർദ്ദേശിച്ചിരുന്നു. എന്നാൽ, സുരക്ഷയ്ക്കായി നിയോഗിക്കുന്ന 19 ഉദ്യോഗസ്ഥർക്ക് 13 ദിവസത്തെ ചെലവിനായി 18ശതമാനം ജി.എസ്.ടിയും വാഹന വാടകയുമടക്കം 14.79 ലക്ഷം രൂപ മഅ്ദനി നൽകണമെന്നാണ് കർണാടക പൊലീസ് കത്തിലൂടെ ആവശ്യപ്പെട്ടത്. ഇത് കോടതി നിർദ്ദേശത്തിന്റെ ലംഘനമാണെന്നാണ് പ്രശാന്ത് ഭൂഷൻ വാദിച്ചു. കർണാടക സർക്കാർ ഉണ്ടാക്കിയ അനിശ്ചിതത്വം കാരണം നഷ്ടമായ ദിവസങ്ങൾ കൂടി അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.

Latest News