ന്യൂദല്‍ഹി-ബലാത്സംഗ കേസിലെ പ്രതിയായി രാജ്യം വിട്ട ആള്‍ദൈവം നിത്യാനന്ദയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കിയതായി കഴിഞ്ഞ ദിവസമായിരുന്നു വാര്‍ത്തകള്‍ വന്നത്. അതിന് പിന്നാലെ നിത്യാന്ദയുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയായിരുന്നു. ആര്‍ക്കും തൊടാനാകില്ലെന്നും ഒരു കോടതിക്കും തന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ സാധിക്കില്ലെന്നും നിത്യാനന്ദ ആ വീഡിയോയില്‍ പറയുന്നുണ്ട്.
ഇക്വഡോറില്‍ നിന്ന് വാങ്ങിയ ദ്വീപില്‍ കൈലാസ എന്ന ഹിന്ദു രാജ്യം സ്ഥാപിച്ചതായി നിത്യാനന്ദ നേരത്തെ വ്യക്തമാക്കിയിരുന്നു. 'ഭൂമിയിലെ മഹത്തായ ഹിന്ദു രാജ്യം' എന്നാണ് കൈലാസയെ കുറിച്ച് നിത്യാനന്ദ വെബ്‌സൈറ്റില്‍ അവകാശപ്പെടുന്നത്. പ്രധാനമന്ത്രിയും മന്ത്രിസഭയുമെല്ലാമുള്ള പരമാധികാര റിപ്പബ്ലിക് ആണിതെന്നും നിത്യാനന്ദയുടെ ബെബ്‌സൈറ്റ് അവകാശപ്പെടുന്നുണ്ട്.
ഇതിന് പിന്നാലെയാണ് പാസ്‌പോര്‍ട്ട് റദ്ദാക്കതുന്നതടക്കമുള്ള നടപടികള്‍ ഇന്ത്യ കൊക്കൊണ്ടത്. തുടര്‍ന്നാണ് വീണ്ടും മറ്റൊരു വീഡിയോയുമായി നിത്യാനന്ദ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. സത്യവും യാഥാര്‍ത്ഥ്യവും തുറന്നുകാട്ടി നിങ്ങള്‍ക്ക് മുന്നില്‍ ഞാന്‍ എന്റെ സത്യസന്ധത തെളിയിക്കും. എന്നെ ആര്‍ക്കും തൊടാന്‍ സാധിക്കില്ല. സത്യം വെളിപ്പെടുത്തുന്നതിനായി ഒരു മണ്ടന്‍ കോടതിക്കും എന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ കഴിയില്ല. എനിക്ക് നിങ്ങളോട് സത്യം പറയാന്‍ സാധിക്കും, ഞാന്‍ പരമ ശിവനാണ് എന്നാണ് വീഡിയോയില്‍ നത്യാനന്ദ വെല്ലുവിളിക്കുന്നത്.