Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മതേതര മുന്നേറ്റം ശക്തിപ്പെടുത്തണം -വിസ്ഡം

കോഴിക്കോട്- കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന പൗരത്വനിയമ ഭേദഗതി ബിൽ രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനുള്ള ബോധപൂർയമായ ശ്രമങ്ങളുടെ ഭാഗമാണെന്നും അപകടരമായ ഈ നീക്കത്തിനെതിരെ മതേതര മുന്നേറ്റം ശക്തിപ്പെടുത്തുകയാണ് ഏറ്റവും അനിവാര്യമെന്നും വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന നേതാക്കൾ വ്യക്തമാക്കി.
പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ കുടിയേറ്റക്കാരിൽ മുസ്‌ലിംകളൊഴികെയുള്ളവർക്ക് പൗരത്വം നൽകി മുസ്‌ലിംകളെ മാത്രം മാറ്റിനിർത്താനുള്ള കേന്ദ്ര സർക്കാർ നീക്കം രാജ്യത്തെ പൗരൻമാർക്ക് ഭരണഘടന ഉറപ്പുനൽകുന്ന സമത്വം എന്ന സുപ്രധാന മൂല്യത്തിനെതിരാണെന്ന് രാജ്യത്തെ മതേതര കക്ഷികൾ തുറന്ന് പ്രഖ്യാപിച്ചത് ആശാവഹമാണ്. ആ ദിശയിലാണ് പോരാട്ടം മുന്നോട്ടുപോകേണ്ടത്.

ഈ വിഷയം കേവലം ഒരു മുസ്‌ലിം പ്രശ്‌നമായി മാത്രം ഒറ്റപ്പെടുന്ന സമീപനങ്ങൾ ആശാസ്യമല്ല. മറ്റു മുസ്‌ലിം സംഘടനകളുമായും മ തേതര കക്ഷി നേതാക്കളുമായും ബന്ധപ്പെട്ട് നിയമ നടപടികൾ ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് അന്തിമ രൂപം നൽകാൻ മുൻകൈയെടുക്കുമെന്ന് വിസ്ഡം സംസ്ഥാന പ്രസിഡണ്ട് പി.എൻ.അബ്ദുൽ ലത്തീഫ് മദനി, ജന. സെക്രട്ടറി ടി.കെ.അഷ്‌റഫ്, വിസ്ഡം യൂത്ത് ജന. സെക്രട്ടറി കെ.സജ്ജാദ്, വിസ്ഡം സ്റ്റുഡന്റ്‌സ് ജന. സെക്രട്ടറി ലുബൈബ് എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

 

Latest News