ഭാവ്‌നഗര്‍- 12 വയസ്സുള്ള പെണ്‍കുട്ടിയെ അമ്മയുടെ സഹായത്തോടെ മൂന്നു പേര്‍ ചേര്‍ന്ന് ഒരു വര്‍ഷത്തോളം ലൈംഗിക പീഡനത്തിനിരയാക്കി. മൂന്ന് പ്രതികളേയും പോലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതിയായ അമ്മ മുങ്ങിയിരിക്കുകയാണ്. ഇവര്‍ക്കു വേണ്ടി പോലീസ് തിരച്ചില്‍ നടത്തിവരുന്നു. ഭാവ്‌നഗറിലെ ഭുതിയയിലാണ് സംഭവം. പ്രതികളായ ശാന്തി ദന്ദുകിയ (46), ബാബുഭായ് സര്‍തന്‍പര (43), ചന്ദ്രേഷ് സര്‍തന്‍പര (32) എന്നിവരാണ് അറസ്റ്റിലായത്.
ശനിയാഴ്ചയാണ് പീഡനം സംബന്ധിച്ച പരാതി പോലീസിനു ലഭിച്ചത്. മൂന്ന് പേര്‍ ചേര്‍ന്ന് തന്റെ മകളെ ഒരു വര്‍ഷത്തോളമായി ബലാത്സംഗം ചെയ്യുകയാണെന്ന് അച്ഛനാണ് പോലീസില്‍ പരാതിപ്പെട്ടത്. ഭാര്യയുടെ സഹായത്തോടെയാണ് ഇതെന്നും അച്ഛന്‍ പരാതിയില്‍ പറയുന്നു. അച്ഛന് എന്തോ ഒരു വസ്തു ഭക്ഷിക്കാന്‍ നല്‍കി മയക്കി കിടത്തിയ ശേഷമാണ് പ്രതികള്‍ തന്നെ ബലാത്സംഗം ചെയ്്തിരുന്നതെന്ന് പെണ്‍കുട്ടി പോലീസിനു മൊഴി നല്‍കി.