ന്യൂദല്‍ഹി- കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന പൗരത്വ ഭേദഗതി ബില്‍ ഹിന്ദു-മുസ്ലിം അദൃശ്യ വിഭജനത്തിനുള്ള ശ്രമമാണെന്ന വിമര്‍ശനം ഉന്നയിച്ച ശിവ സേന പാര്‍ലമെന്റില്‍ ബില്ലിനെ എതിര്‍ത്തില്ല. പുതുതായി പൗരത്വം നല്‍കുന്നവര്‍ക്ക് 25 വര്‍ഷത്തേക്ക് വോട്ടവകാശ നല്‍കരുതെന്ന നിര്‍ദേശമാണ് ശിവ സേന മുന്നോട്ടുവച്ചത്. ആഭ്യന്തര മന്ത്രി അമിത് ഷാ ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിനു മുമ്പാണ് ശിവ സേനയുടെ നിര്‍ദേശം. എന്നാല്‍ ബില്ലിനെ സേന നേരിട്ട് എതിര്‍ത്തതുമില്ല.
ഈ ബില്‍ രാജ്യത്തിന്റെ താല്‍പര്യത്തിനെതിരായി വോട്ട് ബാങ്ക് സൃഷ്ടിക്കാനാണെന്നും ഹിന്ദു മുസ്ലിം അദൃശ്യ വിഭജന ശ്രമമാണെന്നും പാര്‍ട്ടി പത്രമായ സാംനയില്‍ ശിവ സേന വിമര്‍ശിച്ചിരുന്നു. ഈ ബില്‍ സ്വീകാര്യമാണോ എന്ന ചോദ്യമാണ് പത്രം ഉന്നയിച്ചത്.