Sorry, you need to enable JavaScript to visit this website.

അറബ് ലോകത്ത് ഇസ്ലാമിക രാഷ്ട്രീയ സംഘടനകള്‍ ഇല്ലാതാകുമെന്ന് സര്‍വേ

ദുബായ്- അറബ് രാജ്യങ്ങള്‍ അഭിമുഖീകരിക്കുന്ന മുഖ്യവെല്ലുവിളി അഴിമതിയെന്ന് സര്‍വേ. അറബ് ന്യൂസ്-അറബ് സ്ട്രാറ്റജി ഫോറം  മിഡില്‍ ഈസ്റ്റിലേയും ഉത്തരാഫ്രിക്കയിലേയും 18 രാജ്യങ്ങളിലാണ് സര്‍വേ നടത്തിയത്.

സര്‍വേയില്‍ പങ്കെടുത്തവരില്‍ 57 ശതമാനവും തങ്ങളുടെ രാജ്യങ്ങളിലെ അഴിമതിയാണ്  മുഖ്യപ്രശ്‌നമായി ചൂണ്ടിക്കാട്ടിയത്. അറബ് ലോകത്തെ സംഘര്‍ഷത്തിനുള്ള മുഖ്യകാരണവും ഇതാണെന്ന് യൂഗവ് സര്‍വേ വഴി നടത്തിയ പഠനത്തില്‍ പറയുന്നു.

സൗദി അറേബ്യയിലെ വനിതാ ഡ്രൈവിംഗ് അടക്കമുള്ള ശാക്തീകരണ നടപടികള്‍ ഭാവി നിര്‍ണയിക്കുന്ന അനുകൂല ഘടകമായാണ് സര്‍വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടത്.

രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി മതത്തെ ഉപയോഗിക്കുന്നത് ബഹുഭൂരിഭാഗം പേരും എതിര്‍ത്തു. ഐ.എസ്, അല്‍ഖാഇദ, താലിബാന്‍ തുടങ്ങിയ തീവ്രവാദ ഗ്രൂപ്പുകളുടേയും ഹമാസ്, മുസ്ലിം ബ്രദര്‍ഹുഡ്,ഹിസ്ബുല്ല തുടങ്ങിയ രാഷ്ട്രീയ സംഘടനകളുടേയും സ്വാധീനം പത്ത് വര്‍ഷത്തിനകം ഇല്ലാതാകുമെന്നും പഠനം പറയുന്നു.

 

Latest News