റിയാദ്- അന്ത്യദിനം വരെയുള്ള മനുഷ്യര്‍ക്ക് മാര്‍ഗ ദര്‍ശനമായി അവതരിച്ച വിശുദ്ധ ഖുര്‍ആനില്‍ ഒരു തരത്തിലുള്ള തിരുത്തലുകളും സാധ്യമല്ലെന്നും സംരക്ഷിക്കപ്പെടുമെന്നും ഖുര്‍ആന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
മുസ്ഹഫുകളിലുപരി ദശലക്ഷക്കണക്കിനുവരുന്ന വിശ്വാസികളുടെ ഹൃദയങ്ങളിലാണ് ഖുര്‍ആന്‍ വചനങ്ങള്‍ നിലകൊള്ളുന്നത്. ഖുര്‍ആന്‍ മനഃപാഠമാക്കുന്ന കൊച്ചുകുട്ടികള്‍ അദ്ഭുതമാകാറുണ്ടെങ്കിലും റിയാദിലെ 31 കാരനായ സൗദി പൗരന്‍ അബ്ദുല്ല അല്‍ഖര്‍നി വ്യത്യസ്തനാകുന്നത് മറ്റൊരു കാര്യത്തിലാണ്.
ബുദ്ധിമാന്ദ്യമുള്ള ഈ യുവാവിന് എഴുത്തും വായനയും അറിയില്ല. പക്ഷേ, കേട്ടു പഠിച്ച് ഖുര്‍ആന്‍ മനഃപാഠമാക്കിയിരിക്കുന്നു. റിയാദിലെ കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റി ആശുപത്രിയില്‍ കഴിയുന്ന അബ്ദുല്ലയുടെ ഖുര്‍ആന്‍ പൂര്‍ണമായും മനഃപാഠമാക്കിയെന്ന് സഹോദരന്‍ പറയുന്നു.
അനാഥനായ അബ്ദുല്ലയെ പരിചരിക്കുന്നത് സഹോദരന്‍ മുഹമ്മദാണ്. സഹോദരന് വേറിട്ട കഴിവുകളാണുള്ളതെന്നും അത് സമൂഹത്തിന് ഉപയോഗപ്പെടുമെന്നും മുഹമ്മദ് പറഞ്ഞു.