മക്ക - രണ്ട് മാസമായി നടന്നുവന്ന യൂനിറ്റ് കൺവെൻഷനുകൾക്ക് സമാപനം കുറിച്ച് ജിദ്ദ നവോദയ മക്ക ഏരിയാ കൺവെൻഷൻ സമാപിച്ചു. കൺവെൻഷൻ നവോദയ മുഖ്യ രക്ഷാധികാരി വി.കെ റഊഫ് ഉദ്ഘാടനം ചെയ്തു. മക്ക ഖുദായിലെ ഏഷ്യൻ പോളിക്ലിനിക്കിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് മൊയ്തീൻകോയ പുതിയങ്ങാടി അധ്യക്ഷത വഹിച്ചു. റഫീഖ് കോട്ടക്കൽ രക്തസാക്ഷി പ്രമേയവും, സൂരജ് കണ്ണൂർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയാ സെക്രട്ടറി മുഹമ്മദ് മേലാറ്റൂർ പ്രവർത്തന റിപ്പോർട്ടും, കേന്ദ്ര രക്ഷാധികാരി സമിതി അംഗം ഫിറോസ് മുഴപ്പിലങ്ങാട് സംഘടനാ റിപ്പോർട്ടും ഏരിയാ രക്ഷാധികാരി ശിഹാബുദ്ധീൻ കോഴിക്കോട് പാനലും അവതരിപ്പിച്ചു. ബഷീർ നിലമ്പൂർ, റഷീദ് ഒലവക്കോട് എന്നിവർ സംസാരിച്ചു.
മുസ്തഫ മമ്പാട് സ്വാഗതവും റാഫി മേലാറ്റൂർ നന്ദിയും പറഞ്ഞു. ഏരിയാ ഭാരവാഹികൾ: പ്രസിഡന്റ്: മൊയ്തീൻകോയ പുതിയങ്ങാടി, വൈസ് പ്രസിഡന്റ് മുഹമ്മദ്കുട്ടി പട്ടാമ്പി, റഷീദ് ഒലവക്കോട്. സെക്രട്ടറി: മുഹമ്മദ് മേലാറ്റൂർ, ജോയിന്റ് സെക്രട്ടറി: മുസ്തഫ മമ്പാട്, സൂരജ് കണ്ണൂർ, ട്രഷറർ: ബഷീർ നിലമ്പൂർ, ജീവകാരുണ്യ കൺവീനർ: റഫീഖ് കോട്ടക്കൽ. മറ്റു കമ്മിറ്റി അംഗങ്ങൾ: ശിഹാബുദ്ദീൻ കോഴിക്കോട്, ഫ്രാൻസിസ് ചവറ, ബുഷാർ ചെങ്ങമനാട്, നാസർ പട്ടാമ്പി, ജലീൽ കൊടിയത്തൂർ, കുഞ്ഞു കുറ്റിപ്പുറം, റാഫി മേലാറ്റൂർ, ഫൈസൽ പാണ്ടിക്കാട്, മുജീബ് റഹ്മാൻ നിലമ്പൂർ, മുഹമ്മദ് ഒളവട്ടൂർ, നവാസ് പെരിന്തൽമണ്ണ, ഷാമിൽ നിലമ്പൂർ, റാഫി കൊടുങ്ങല്ലൂർ.