ന്യൂദൽഹി-മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെതിരെ വിവാദ പരാമർശവുമായി വിശ്വഹിന്ദു പരിഷത്ത് നേതാവ് സാധ്വി പ്രാചി. രാഹുൽ ഗാന്ധിയുടെ മുത്തച്ഛനായ ജവഹർലാൽ നെഹ്‌റു റേപ്പിസ്റ്റാണെന്ന് സ്വാധി പ്രാചി പറഞ്ഞു. രാജ്യം കണ്ട ഏറ്റവും വലിയ റേപ്പിസ്റ്റാണ് നെഹ്‌റു. രാമൻറെയും കൃഷ്ണൻറെയും സംസ്‌കാരം നശിപ്പിച്ചത് നെഹ്‌റുവാണെന്നും അവർ ആരോപിച്ചു.
ഇന്ത്യ ലോകത്തിന്റെ ബലാത്സംഗ തലസ്ഥാനമായെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സാധ്വി. ശനിയാഴ്ച വയനാട്ടിലാണ് രാഹുൽ ഗാന്ധി കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചത്. ഉന്നാവ്, ഹൈദരാബാദ് കേസുകളെ സൂചിപ്പിച്ചായിരുന്നു രാഹുലിന്റെ പരാമർശം. മകളെയും സഹോദരിയെയും സംരക്ഷിക്കാൻ ഇന്ത്യക്ക് എന്തുകൊണ്ട് സാധിക്കുന്നില്ലെന്ന് വിദേശരാജ്യങ്ങൾ ചോദിക്കുന്നു. ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ബിജെപി എംഎൽഎ പ്രതിയായിട്ടും പ്രധാനമന്ത്രി ഒരക്ഷരം മിണ്ടിയില്ലെന്നും രാഹുൽ വിമർശിച്ചു.