ന്യൂദല്‍ഹി-കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പിറന്നാള്‍ ആഘോഷം വേണ്ടെന്നുവെച്ചു. നാളെയാണ് സോണിയയയുടെ 73ാം പിറന്നാള്‍. രാജ്യത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തിലും ഡല്‍ഹിയിലെ തീപിടുത്തത്തില്‍ നിരവധി പേര്‍ മരിച്ചതിന്റേയും പശ്ചത്താലത്തിലാണ് സോണിയയുടെ ഈ തീരുമാനം. രാജ്യത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതില്‍ താന്‍ ഏറെ അസന്തുഷ്ടയാണെന്ന് മാധ്യമങ്ങളോട് സോണിയ പറഞ്ഞു