Sorry, you need to enable JavaScript to visit this website.

ബിജെപിയില്‍ ചേരാന്‍ വേറെ ആളെ നോക്ക് -പി. ചിദംബരം 

ചെന്നൈ- ബിജെപി എതിരാളികളെ കേസില്‍ കുടുക്കിയാണ് കൂറുമാറ്റാന്‍ ശ്രമിക്കുന്നതെന്ന് പി ചിദംബരം. എതിരാളികള്‍ക്കെിരെയുള്ള കേസുകളിലൂടെ അവര്‍ സമ്മര്‍ദത്തിലേക്ക് വീഴുകയും, പാര്‍ട്ടി വിടുകയും ചെയ്യുന്നതാണ് രീതി. എന്നാല്‍ തന്റെ കാര്യത്തില്‍ ബിജെപി അത് പ്രതീക്ഷിക്കേണ്ട. താനൊരിക്കലും ബിജെപിയില്‍ ചേരില്ലെന്നും ചിദംബരം പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ ശബ്ദം ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ചിദംബരം ആരോപിച്ചു. കേന്ദ്ര സര്‍ക്കാര്‍ എന്റെ ക്ഷമ പരീക്ഷിക്കാനാണ് എന്നെ ജയിലില്‍ അടച്ചത്. എന്നാല്‍ കേസിനെ കുറിച്ച് ഞാന്‍ സംസാരിക്കുന്നില്ല. പക്ഷേ എന്നെ എന്തിനാണ് ജയിലില്‍ അടച്ചത്. എന്റെ മാനസിക ബലം ഇല്ലാതാക്കാനാണ് അവര്‍ ശ്രമിച്ചത്. എന്നാല്‍ ഒരിക്കലും അത് നടക്കാന്‍ പോകുന്നില്ല.  ഞാന്‍ വീണുപോകുമെന്ന് ആരെങ്കിലും കരുതിയാല്‍ അത് അസംബന്ധമാണ്. കോണ്‍ഗ്രസിന്റെയും ഇന്ത്യന്‍ ജനതയുടെയും സ്വാതന്ത്ര്യത്തിനുള്ള ദാഹം ഉള്ളിടത്തോളം താന്‍ വീഴാന്‍ പോകുന്നില്ലെന്ന് ചിദംബരം പറഞ്ഞു. ആരോഗ്യം തകര്‍ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ജയിലില്‍ വെച്ച് ശ്രമിച്ചത്. എന്നാല്‍ കോടതി ഇടപെടലിലൂടെ ഡോക്ടര്‍മാരുടെ സേവനം എനിക്ക് ലഭിച്ചു. ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണ് ഞാന്‍. ഏറ്റവും മോശം സമയത്തിലൂടെയാണ് സമ്പദ് മേഖല കടന്നുപോകുന്നത്. ജനങ്ങള്‍ കരുതിയിരിക്കണം. കൂടുതലായി പ്രതിസന്ധിയെ കുറിച്ച് എഴുതുമെന്നും ചിദംബരം വ്യക്തമാക്കി. താന്‍ ധനമന്ത്രിയായിരുന്നപ്പോള്‍ നിര്‍ഭയ ഫണ്ടിലൂടെ സ്ത്രീ സുരക്ഷയ്ക്കായി 3100 കോടി നല്‍കിയെങ്കിലും ഒരു സംസ്ഥാനം പോലും അത് ഉപയോഗിച്ചില്ലെന്നും ചിദംബരം പറഞ്ഞു. നിര്‍ഭയ ഫണ്ടുകള്‍ എല്ലാവരും ഉപയോഗിക്കണം. സ്ത്രീകളുടെ സുരക്ഷ അതിപ്രാധാന്യമുള്ളതാണെന്നും ചിദംബരം പറഞ്ഞു. 

Latest News