തിരുവനന്തപുരം- മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും വിദേശ പര്യടനം കൊണ്ട് 'വാചക വ്യവസായ വികസന'മല്ലാതെ മറ്റൊരു നേട്ടവും സംസ്ഥാനത്തിനുണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഓരോ വിദേശ യാത്ര കഴിഞ്ഞു വരുമ്പോഴും ദീഘമായ പത്രസമ്മേളനം നടത്തി കേരളീയരെ വ്യാമോഹിപ്പിക്കുന്നതല്ലാതെ മറ്റൊന്നും നടക്കുന്നില്ല. ഇത്തവണത്തെ അവകാശ വാദങ്ങളും പതിവ് പോലെ പൊള്ളയാണ്. തലസ്ഥാന നഗരിയില്‍ വിശന്നുവലഞ്ഞ് കുഞ്ഞുങ്ങള്‍ മണ്ണ് വാരിത്തിന്ന സമയത്ത് കുടുംബത്തോടൊപ്പം വിദേശത്ത് ഉല്ലാസ യാത്ര നടത്തിയതിന്റെ ജാള്യം മറച്ചുപിടിക്കുന്നതിനാണ് നേട്ടങ്ങളുടെ വലിയ ലിസ്റ്റുമായി മുഖ്യമന്ത്രി പത്രസമ്മേളനത്തിനെത്തിയത്.
നിത്യച്ചിലവിന് പോലും പണമില്ലാതെ സംസ്ഥാനം നട്ടംതിരിയുന്ന സമയത്തായിരുന്നു വന്‍ ചെലവില്‍ മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും വിദേശയാത്ര.