ലഖ്‌നൗ- യു.പിയിലെ ഉന്നാവിൽ ബലാത്സംഗ കേസിലെ പ്രതികൾ തീയിട്ടുകൊന്ന പെൺകുട്ടിയുടെ മൃതദേഹം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എത്താതെ സംസ്‌കരിക്കില്ലെന്നും പെൺകുട്ടിയുടെ കുടുംബം. ഇന്ന് രാവിലെ പത്തുമണിക്കാണ് പെൺകുട്ടിയുടെ സംസ്‌കാരം നിശ്ചയിച്ചിരുന്നത്. എന്നാൽ മുഖ്യമന്ത്രി നേരിട്ട് എത്തണമെന്ന് പെൺകുട്ടിയുടെ സഹോദരി ആവശ്യപ്പെട്ടു. കുടുംബത്തിന് സർക്കാറിന്റെ പണമോ ജോലിയോ വേണ്ടെന്നും പെൺകുട്ടിയുടെ സഹോദരി പറഞ്ഞു. എത്രയും വേഗം പെൺകുട്ടിയുടെ സംസ്‌കാരം നടത്താൻ പോലീസ് സമർദ്ദം ശക്തമാക്കിയിരുന്നു. ഈ സഹചര്യത്തിലാണ് സഹോദരി മുഖ്യമന്ത്രി എത്തണമെന്ന നിലപാട് സ്വീകരിച്ചത്. ഇന്ന് രാവിലെ പത്തുമണിക്ക് പെൺകുട്ടിയുടെ ഗ്രാമമായ ഭാട്ടൻ ഖേഡായിലാണ് സംസ്‌കാര ചടങ്ങുകൾ നടത്താൻ നിശ്ചയിച്ചിരുന്നത്. ഇന്നലെ രാത്രിയാണ് പെൺകുട്ടിയുടെ മൃതദേഹം ദൽഹിയിലെ സഫ്ദർജംങ് ആശുപത്രിയിൽനിന്ന് പെൺകുട്ടിയുടെ വീട്ടിലേക്ക് എത്തിച്ചത്.