ന്യൂദല്‍ഹി- തലസ്ഥാനത്ത് റബര്‍ ഫാക്ടറിയിലുണ്ടായ തീപ്പിടിത്തത്തില്‍ 32 പേര്‍ മരിച്ചു. ദല്‍ഹിയിലെ നരേല അനജ് മാണ്ഡിയിലെ ഫാക്ടറിയില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് വന്‍ അഗ്നിബാധ. റാണി ഝാന്‍സി റോഡിനോട് ചേര്‍ന്നുള്ള ഫാക്ടറിയിലുണ്ടായ തീപ്പിടിത്തത്തില്‍ നിരവധി പേര്‍ക്ക് പൊള്ളലേറ്റു. ഫാക്ടറിയില്‍ ഉറങ്ങിയവരാണ് മരിച്ചവരില്‍ ഭൂരിഭാഗവും.
അഗ്‌നിശമനസേനയുടെ മുപ്പതോളം യൂണിറ്റ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പൊള്ളലേറ്റവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്.