റിയാദ് - നഗരത്തിലെ വ്യത്യസ്ത സ്ഥലങ്ങളില്‍ പതിമൂന്നു കവര്‍ച്ചകള്‍ നടത്തിയ വിദേശിയെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. ഇഖാമ, തൊഴില്‍ നിയമ ലംഘകനാണ് പിടിയിലായത്. പണവും വിലപിടിച്ച വസ്തുക്കളും അടക്കം 1,92,000 റിയാലിലേറെ പ്രതി കവര്‍ന്നതായി കണ്ടെത്തി.
മറ്റൊരു ഏഴംഗ കവര്‍ച്ച സംഘത്തെയും റിയാദ് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. കാറുകളുടെ ചില്ലുകള്‍ തകര്‍ത്ത് വിലപിടിച്ച വസ്തുക്കള്‍ കവരുന്നത് പതിവാക്കിയ സൗദി യുവാവും ആറു അനധികൃത താമസക്കാരും അടങ്ങിയ സംഘമാണ് പിടിയിലായത്. ഇവര്‍ 36,000 റിയാലിലേറെ മോഷ്ടിച്ചു.