Sorry, you need to enable JavaScript to visit this website.

വാളയാര്‍ കേസ് പ്രതിയെ നാട്ടുകാര്‍ റോഡില്‍ വളഞ്ഞിട്ട് ആക്രമിച്ചു

പാലക്കാട്- വാളയാറില്‍ പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളില്‍ ഒരാളെ നാട്ടുകാര്‍ നടുറോട്ടില്‍ വളഞ്ഞിട്ട് മര്‍ദിച്ചു. നാലാം പ്രതി എം മധുവിനു നേര്‍ക്കാണ് അട്ടപ്പള്ളത്ത് വെച്ച് ആക്രമണമുണ്ടായത്. മധുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാക്കുതര്‍ത്തിനിടെ നാട്ടുകാരില്‍ ചിലര്‍ മര്‍ദിക്കുകയായിരുന്നുവെന്നാണ് മധു പോലീസിനോട് പറഞ്ഞതായി  മാതൃഭൂമി റിപോര്‍ട്ട് ചെയ്യുന്നു. പോലീസാണ് മധുവിനെ ആശുപത്രിയിലെത്തിച്ചത്.

അട്ടപ്പളളം ശെല്‍വപുരത്തെ വീട്ടിലാണ് 2017 ജനുവരി പതിമൂന്നിന് പതിമൂന്നു വയസ്സുകാരിയെയും മാര്‍ച്ച് നാലിന് ഒന്‍പതു വയസ്സുകാരിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ തെളിവുകളുടെ അഭാവത്തില്‍ പാലക്കാട് പോക്സോ കോടതി പ്രതികളെ വെറുതെവിട്ടിരുന്നു.

Latest News