ബാലികയെ ശുചിമുറിയില്‍ പൂട്ടിയിട്ട് ബലാത്സംഗം ചെയ്ത കൗമാരക്കാരന്‍ പിടിയില്‍

കൊല്‍ക്കത്ത- ആറു വയസ് മാത്രം പ്രായമുള്ള ബാലികയെ ശുചിമുറിയില്‍ പൂട്ടിയിട്ട് ലൈംഗികമായി പീഡിപ്പിച്ച 19കാരനെ കൊല്‍ക്കത്ത പോലീസ് പിടികൂടി. ഗാര്‍ഡന്‍ റീച്ചിലെ തരതാല റോഡിലെ ഒരു കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ വ്യാഴാഴ്ചയാണ് സംഭവം. പെണ്‍കുട്ടിയുടെ അയല്‍ക്കാരനാണ് പ്രതിയായ യുവാവ്. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് അറസ്റ്റ്. പോക്‌സോ നിയമം പ്രകാരം കുറ്റം ചുമത്തി കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
 

Latest News