വടകര- പൊക്കിയേടത്തിക്ക് എന്തെന്നില്ലാത്ത സന്തോഷം. നഷ്ടപ്പെട്ട സ്വര്‍ണ ചെയിന്‍ തിരിച്ചു കിട്ടിയില്ലെങ്കിലും പകരം മറ്റൊന്ന് ലഭിച്ചു.
മാസങ്ങള്‍ക്ക് മുമ്പ് ബൈക്കിലെത്തിയ സംഘം അരൂരിലെ വയക്കറേന്റവിട പൊക്കിയുടെ സ്വര്‍ണ മാല പിടിച്ചു പറിച്ചിരുന്നു. നടന്നു പോകുമ്പോഴായിരുന്നു സംഭവം.
നാദാപുരം പോലീസില്‍ പാരിതിപ്പെട്ടിരുന്നെങ്കിലും കവര്‍ച്ചാ സംഘത്തെ കണ്ടെത്താനായില്ല.
ഇനി അത്തരമൊന്ന് വാങ്ങാനാകില്ലല്ലോ എന്ന ദുഃഖത്തില്‍ കഴിയുന്നതിനിടയിലാണ് നാട്ടുകാരാനായ പ്രവാസി സഹായിക്കാനെത്തിയത്. നാസ്കോ ഗ്രൂപ്പ് എം.ഡി നെല്ലോലക്കണ്ടി നാസറാണ് പൊക്കിയേടത്തിക്ക് സ്വര്‍ണ ചെയിന്‍ നല്കാന് തയാറായത്. നാസറിന്റെ ഉമ്മ പാത്തു ഹജുമ്മ ഒരു ചടങ്ങില്‍ പൊക്കിക്ക് സ്വര്‍ണ ചെയിന്‍ സമ്മാനിച്ചു. വാര്‍ഡ് അംഗം പി.ശ്രീലത അധ്യക്ഷത വഹിച്ചു. എം.വിജയന്, മണ്ടോടി ബാബു, കോറോത്ത് ശ്രീധരന്, ഫൗസിയ കുഞ്ഞമ്മദ്, സി.കെ.സുനില്‍, പി.ഷാജു, കെ.നിജിഷ, വി.പി.സഇൗറ എന്നിവര്‍ പ്രസംഗിച്ചു.