മുംബൈ- നവജാത ശിശുവിനെ കെട്ടിടത്തിന്റെ 21-ാം നിലയില്‍നിന്നും താഴേക്ക് വലിച്ചെറിഞ്ഞ് ക്രൂരത. മുംബൈ കണ്ടിവാലയില്‍ ലാല്‍ജി പാഡ ചേരി പുനരധിവാസ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച ഫ്‌ളാറ്റില്‍ ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്. ഫ്‌ളാറ്റിന്റെ കുളിമുറിയുടെ ജനാലയിലൂടെ അഞ്ജാതനായ ഒരാള്‍ കുഞ്ഞിനെ വലിച്ചെറിയുകയായിരുന്നു.
ജനിച്ച് നിമിഷങ്ങള്‍ക്കകം കുട്ടിയെ ഫ്‌ളാറ്റില്‍നിന്നും താഴേക്ക് എറിയുകയായിരുന്നു എന്നും മൃതദേഹത്തില്‍ പൊക്കിള്‍ക്കൊടിയുടെ ഭാഗം ഉണ്ടായിരുന്നു എന്നും പൊലീസ് പറഞ്ഞു. ഫ്‌ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനാണ് മൃതദേഹം ആദ്യം കണ്ടത്. എന്നാല്‍ ഏത് ഫ്‌ളാറ്റില്‍നിന്നുമാണ് കുട്ടിയെ താഴേക്ക് എറിഞ്ഞത് എന്നത് വ്യക്തമല്ല എന്ന് സെക്യൂരിറ്റു ജീവനക്കാരന്‍ പൊലീസിന് മൊഴി നല്‍കി. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചു.