ഹൈദരാബാദ്- വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത ശേഷം കൊന്ന കേസിലെ നാലു പ്രതികളേയും വധിച്ച സംഭവത്തില്‍ പ്രതികരണവുമായി പ്രതികളിലൊരാളുടെ ഭാര്യ.
ഭര്‍ത്താവ് മരിച്ച സ്ഥലത്ത് തന്നെയും കൊണ്ടുപോകണമെന്നും അവിടെവെച്ച് തന്നെ വെടിവെച്ച് വീഴ്ത്തണമെന്നും പറഞ്ഞ് പ്രതി ചിന്നകേശവലുവിന്റെ ഭാര്യ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പൊട്ടിക്കരഞ്ഞു.
ഒരു വര്‍ഷം മുമ്പ് ചിന്നകേശവലുവിനെ വിവാഹം ചെയ്ത ഇവര്‍ ഇപ്പോള്‍ ഗര്‍ഭിണിയാണ്.
ഹൈദരാബാദില്‍ ഇന്ന് പുലര്‍ച്ചെയാണ് പ്രതികള്‍ കൊല്ലപ്പെട്ടത്.
തെളിവെടുപ്പിനിടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സ്വയരക്ഷക്കായി വെടിവെച്ചുവെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം.