ന്യൂദൽഹി- അവിഹിത ബന്ധം ആരോപിച്ച് ദൽഹിയിൽ റിട്ടയേർഡ് അധ്യാപകൻ ഭാര്യയെയും മരുമകളെയും കൊലപ്പെടുത്തി. അറുപത്തിരണ്ടുകാരനായ സതീഷ് ചൗധരിയാണ് ഭാര്യ സ്‌നേഹലത ചൗധരി(62)യെയും മകൻ ഗൗരവ് ചൗധരിയുടെ ഭാര്യ പ്രഗ്യ ചൗധരിയെയും കൊലപ്പെടുത്തിയത്. ദൽഹി ട്രാൻസ്‌പോർട്ട് കോർപ്പറേഷനിലെ റിട്ടയേർഡ് ഉദ്യോഗസ്ഥയാണ് സ്‌നേഹലത ചൗധരി. രോഹിണിയിലെ വീട്ടിൽ വെച്ചാണ് ഇരുവരെയും കൊലപ്പെടുത്തിയത്. സതീഷ് ചൗധരിയുടെ മറ്റൊരു മകൻ സൗരഭ് ചൗധരി ഫോൺ ചെയ്തത് അനുസരിച്ചാണ് പോലീസ് വീട്ടിൽ എത്തിയത്. ഈ സമയത്ത് ചോരയിൽ കുളിച്ച നിലയിൽ ഇരുവരുടെയും മൃതദേഹം കണ്ടെത്തുകയായിരുന്നു. സതീഷ് ചൗധരിയെ പിന്നീട് വിജയ് വിഹാർ പോലീസ് അറസ്റ്റ് ചെയ്തു.