ഹൈദരാബാദ്- വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെടിവെച്ചുവീഴ്ത്തി പോലീസ് നടപടിയിൽ ആഹ്ളാദം പ്രകടിപ്പിച്ച് ജനം. പോലീസുകാരെ തോളിലേറ്റി ആഹ്ളാദപ്രകടനം നടത്തി. പോലീസുകാരെ അഭിനന്ദിച്ച് മുദ്രാവാക്യം വിളിക്കുകയും അവരുടെ കൈകളിൽ രാഖി കെട്ടുകയും ചെയ്തു. കേസിലെ പ്രതികളായ മുഹമ്മദ് ആരിഫ്, ജൊല്ലു, ശിവ, ജൊല്ലു നവീൻ, ചന്നകേശവേലു എന്നിവരെയാണ് പോലീസ് വെടിവെച്ചു കൊന്നത്.