ഹൈദരാബാദ്- 26കാരി മൃഗഡോക്ടറെ കൂട്ടബലാല്‍സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി ചുട്ടെരിച്ച കേസിലെ നാലു പ്രതികളെയും പൊലീസ് വെടിവച്ചു കൊന്നു. പുലര്‍ച്ചെ തെളിവെടുപ്പിനായി കൊണ്ട് പോയപ്പോള്‍ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതിനിടെയാണ് ഉണ്ടായ ഏറ്റുമുട്ടലിലാണ് പ്രതികള്‍ കൊല്ലപ്പെട്ടതെന്ന് പൊലീസ് പറയുന്നു. മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റുവെന്നും റിപോര്‍ട്ടുണ്ട്. ഹൈദരാബാദിനടുത്ത് ഉണ്ടായ ബലാത്സംഗക്കൊലയ്‌ക്കെതിരെ ശക്തമായ ജനവികാരം രാജ്യത്തുടനീളം ഉയരുന്നതിനിടെയാണ് പ്രതികളുടെ കൊല.
ഡോക്ടറെ കൊലപ്പെടുത്തിയ സ്ഥലത്ത് വച്ച് തന്നെയാണ് പ്രതികളും കൊല്ലപ്പെട്ടത്. രാവിലെ മൂന്ന് മണിയോടെ കുറ്റകൃത്യം പുനഃസൃഷ്ടിച്ച് തെളിവെടുക്കുന്നതിനാണ് നാല് പേരേയും പൊലീസ് സംഭവ സ്ഥലത്തേക്ക് കൊണ്ട് പോയതെന്ന് പോലീസ് പറയുന്നു. പ്രതികളായ മുഹമ്മദ് അരീഫ് (25), ജൊല്ലു നവീന്‍ (20), ജൊല്ലു നവീന്‍ (20), ചിന്തകുണ്ട ചെന്നകേശവലു (20) എന്നീ പ്രതികളാണ് കൊല്ലപ്പെട്ടത്. രാവിലെ 6.30ഓടെയാണ് വെടിവെപ്പുണ്ടായത്.
പ്രതികള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനെ ഡോക്ടറുടെ കുടുംബം സ്വാഗതം ചെയ്തു. അവര്‍ പൊലീസിന് നന്ദി പറഞ്ഞു. ഈ സംഭവം പുതിയ മാതൃക സൃഷ്ടിച്ചിരിക്കുകയാണെന്ന് ഡോക്ടറുടെ സഹോദരി പറഞ്ഞു. അവരുടെ ആത്മാവിന് ശാന്തി ലഭിച്ചുവെന്ന് യുവതിയുടെ പിതാവ് പ്രതികരിച്ചു.
English Title: Hyerabad rape murder case accused killed in encounter