ന്യൂദൽഹി- ചെന്നൈ ഐ.ഐ.ടി വിദ്യാർഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണമാകാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഉറപ്പ്. ഫാത്തിമയുടെ മാതാപിതാക്കൾക്കാണ് മന്ത്രി ഇക്കാര്യം ഉറപ്പ് നൽകിയത്. മകളുടെ മരണത്തിൽ സഹപാഠികളായ മലയാളി വിദ്യാർഥികൾക്കും പങ്കുണ്ടെന്ന് ഫാത്തിമയുടെ മാതാപിതാക്കൾ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. കൊല്ലം കിളികൊല്ലൂർ സ്വദേശിയും മദ്രാസ് ഐ.ഐ.ടി വിദ്യാർഥിനിയുമായ ഫാത്തിമയെ ഏതാനും ദിവസം മുമ്പാണ് കോളേജ് ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.