കുവൈത്ത് സിറ്റി- ആരോഗ്യ മന്ത്രാലയത്തില്‍ അടുത്ത അഞ്ച് വര്‍ഷത്തിനകം 42,94 വിദേശികള്‍ക്ക് ജോലി നല്‍കാന്‍ തീരുമാനം. ലബോറട്ടറി, എക്‌സ്‌റേ, ഫാര്‍മസി ടെക്‌നീഷ്യന്മാര്‍ക്കാണ് അവസരം.
അഞ്ച് വര്‍ഷത്തിനിടെ ആറ് ബാച്ചുകളായാണ് റിക്രൂട്ട്‌മെന്റ്. ആദ്യ ഗ്രൂപ്പില്‍ 1187 പേരെയാണ് റിക്രൂട്ട് ചെയ്യുക. സബാഹ് ആരോഗ്യ മേഖലയിലെ സ്ഥാപനങ്ങളിലാകും നിയമനം. ഡയറക്ടര്‍, അസി. ഡയറക്ടര്‍, 4 സൂപ്പര്‍വൈസര്‍മാര്‍, 450 ലാബ് ടെക്‌നീഷ്യന്മാര്‍, 130 ബ്ലഡ് സാംപില്‍ ടേകര്‍, 467 എക്സ്റേ ടെക്‌നീഷ്യന്മാര്‍, 134 ഫാര്‍മസി ടെക്‌നീഷ്യന്മാര്‍ എന്നിവരെയാണ് ആവശ്യം.
രണ്ടാം ബാച്ചില്‍ ഹവല്ലിയിലെയും കുവൈത്ത് സിറ്റിയിലെയും ആശുപത്രികളിലേക്ക് 652 ജീവനക്കാര്‍ എത്തും. ഡയറക്ടര്‍, അസിസ്റ്റന്റ് ഡയറക്ടര്‍, 2 സൂപ്പര്‍വൈസര്‍മാര്‍, 340 ലാബ് ടെക്‌നീഷ്യന്മാര്‍, 78 ബ്ലഡ് സാംപിള്‍ ടേകര്‍, 130 എക്സ്റേ ടെക്‌നീഷ്യന്മാര്‍, 100 ഡെന്റല്‍ എക്‌സ്‌റേ ടെക്‌നീഷ്യന്മാര്‍, 94 ഫാര്‍മസി ടെക്‌നീഷ്യന്മാര്‍ എന്നിവരെയാണ് നിയമിക്കുക. തുടര്‍ന്നുള്ള ബാച്ചുകളിലും സമാനമായി ജീവനക്കാരെ നിയമിക്കും.
പുതിയ നിയമനങ്ങള്‍ക്കായി ടെന്‍ഡര്‍ വിളിക്കുന്നതിന് അനുമതി നല്‍കണമെന്നും 152.6 ദശലക്ഷം ദിനാര്‍ നീക്കിവെക്കണമെന്നും ആരോഗ്യമന്ത്രാലയം ധനമന്ത്രാലയത്തോട് അഭ്യര്‍ഥിച്ചു.