അധ്യാപകന്‍ ആറ് വയസ്സുകാരിയെ ക്രൂരപീഡനത്തിനിരയാക്കി 

കൊല്‍ക്കത്ത- 51 വയസ്സുള്ള അധ്യാപകന്‍ ആറ് വയസ്സുള്ള വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്തു. പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗ് ജില്ലയിലെ മിറിക്കിലാണ് സംഭവം. സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായ ചന്ദ്രമാന്‍ ഖവാസ് ആണ് ക്ലാസ് മുറിയില്‍ വെച്ച് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചത്.
സ്വകാര്യഭാഗങ്ങളില്‍ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടി അമ്മയോട് വിവരം പറഞ്ഞു. ഇവര്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയാണ് ബലാത്സംഗം സ്ഥിരീകരിച്ചത്.
മറ്റ് കുട്ടികള്‍ പുറത്ത് കളിക്കുന്നതിനിടെ കുട്ടിയെ ക്ലാസ് മുറിക്കുള്ളില്‍ വെച്ച് ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
അധ്യാപകനെതിരെ പോക്‌സോ ഉള്‍പ്പെടയുള്ള വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു. പ്രതിയെ കുര്‍സിയോങ് പോക്‌സോ കോടതി ചൊവ്വാഴ്ചവരെ ജ്യുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Latest News