Sorry, you need to enable JavaScript to visit this website.

വിവാദ ആള്‍ദൈവം നിത്യാനന്ദ   ഹിന്ദു രാജ്യം സ്ഥാപിച്ചു 

ബെംഗളൂരു- ബലാത്സംഗം, പെണ്‍കുട്ടികളെ തടങ്കലില്‍ പാര്‍പ്പിക്കല്‍ എന്നീ കേസുകളില്‍ പ്രതിയായ ആള്‍ദൈവം നിത്യാനന്ദ സ്വന്തമായി ഹിന്ദു രാജ്യമുണ്ടാക്കിയതായി റിപ്പോര്‍ട്ടുകള്‍. പാസ്‌പോര്‍ട്ട് പോലും ഇല്ലാതെ അടുത്തിടെ ഇന്ത്യ വിട്ടതാണ് ഈ വിവാദ സ്വാമി. കൈലാസ എന്ന പേരിലാണ് ഇയാള്‍ സ്വന്തം രാജ്യം സ്ഥാപിച്ചിരിക്കുന്നത്. 
സ്വന്തമായി ഭരണഘടനയും പതാകയും പാസ്‌പോര്‍ട്ടുമെല്ലാം നിത്യാനന്ദയുടെ ഈ രാജ്യത്തിനുണ്ട്. നിത്യാനന്ദ രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോയി തന്റെ ആശ്രമത്തില്‍ തടങ്കലില്‍ വെച്ചു എന്ന കേസില്‍ നിത്യാനന്ദ അന്വേഷണം നേരിടുകയാണ്. നിത്യാനന്ദയുടെ രണ്ട് അനുയായികള്‍ ഈ കേസില്‍ റിമാന്‍ഡിലുമാണ്. മാത്രമല്ല ഒരു ബലാത്സംഗ കേസിലും നിത്യാനന്ദ പ്രതിയാണ്. അതിനിടെയാണ് ഇയാള്‍ രാജ്യം വിട്ട് കടന്ന് കളഞ്ഞത്. കരീബിയന്‍ ദ്വീപുകളിലെ ഹിന്ദു രാജ്യത്തിന് സ്വന്തം പതാകയും പാസ്‌പോര്‍ട്ടുമെല്ലാമുണ്ട്. 


 

Latest News