Sorry, you need to enable JavaScript to visit this website.

തമിഴക രാഷ്ട്രീയം കീഴടക്കാന്‍ രജനി വരും; പാര്‍ട്ടി അടുത്ത വര്‍ഷം

ചെന്നൈ-രജനീകാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം അടുത്ത വര്‍ഷമുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റ രാഷ്ട്രീയ ഉപദേശകന്‍ തമിഴരുവി മണിയനെ ഉദ്ധരിച്ചാണ് പുതിയ റിപ്പോര്‍ട്ടുകള്‍. സൂപ്പര്‍ സ്റ്റാര്‍ രജനി ഉറപ്പായും രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്നും അടുത്ത വര്‍ഷം പാര്‍ട്ടി പ്രഖ്യാപിക്കുമെന്നും തമിഴരുവി മണിയന്‍ പറഞ്ഞു.

രജനീകാന്തും കമല്‍ഹാസനും സഖ്യമുണ്ടാക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.   

കമല്‍ഹാസനെ പിന്തുണച്ച് നിലപാട് വ്യക്തമാക്കിയ രജനിയുടെ വസതി കേന്ദ്രീകരിച്ച് രാഷ്ട്രീയ ചര്‍ച്ചകള്‍ സജീവമായിട്ടുണ്ട്.
 
ഈമാസം 12ന് രജനീകാന്തിന്റെ ജന്മദിനാഘോഷ പരിപാടികളില്‍ കമല്‍ഹാസന്‍ പങ്കെടുക്കുന്നുണ്ട്.

 

 

Latest News