ദുബായ്- പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷറഫിനെ ദുബായില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയവും രക്തസമ്മര്‍ദവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ദുബായില്‍ വിപ്രവാസ ജീവിതം നയിക്കുന്ന 76 കാരനായ മുഷറഫിനെ സ്‌ട്രെച്ചറില്‍ കിടത്തിയാണ് അടിയന്തര ചികിത്സക്കായി ദുബായി അമേരിക്കന്‍ ആശുപത്രിയില്‍ എത്തച്ചത്.
ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് മുഷറഫിന്റെ പാര്‍ട്ടിയായ ആള്‍ പാക്കിസ്ഥാന്‍ മുസ്ലിം ലീഗ് (എപിഎംഎല്‍) വക്താവ് പറഞ്ഞു.