ന്യൂദല്‍ഹി- ബാബരി ഭൂമി തര്‍ക്ക കേസില്‍ സുന്നി വഖഫ് ബോര്‍ഡിനേയും മറ്റു മുസ്ലിം കക്ഷികളേയും പ്രതിനിധീകരിച്ചിരുന്ന അഭിഭാഷകന്‍ രാജീവ് ധവാനെ ഒഴിവാക്കി.
കേസില്‍നിന്ന് തന്നെ പുറത്താക്കിയെന്നും പറയുന്ന കാരണം അസംബന്ധമാണെന്നും അദ്ദേഹം തന്നെയാണ് ഫേസ് ബുക്കിലൂടെ അറിയിച്ചത്.
സുപീം കോടതി വിധിക്കെതിരെ റിവ്യൂ ഹരജി നല്‍കിയ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് അഭിഭാഷകന്‍ ഇജാസ് മഖ്ബൂലാണ് തന്നെ ഇക്കാര്യം അറിയിച്ചത്. തനിക്ക് അസുഖമാണെന്നാണ് കാരണം പറഞ്ഞത്. ഇത് അസംബന്ധമാണ്. ജംഇയ്യത്ത് നേതാവ് മദനിക്ക് തന്നെ ഒഴിവാക്കാന്‍ അധികാരമുണ്ട്. എന്നാല്‍ പറഞ്ഞ കാരണം വാസ്തവ വിരുദ്ധമാണ്- രാജീവ് ധവാന്‍ പറഞ്ഞു.