Sorry, you need to enable JavaScript to visit this website.

ചന്ദ്രയാന്‍ 2 ലാന്‍ഡര്‍ അവിശിഷ്ടങ്ങള്‍ നാസ കണ്ടെത്തി; സഹായിച്ചത് ഇന്ത്യന്‍ എഞ്ചിനീയര്‍

ചെന്നൈ- പരാജയപ്പെട്ട ചന്ദ്രയാന്‍ 2 ദൗത്യത്തില്‍ ഉള്‍പ്പെട്ട വിക്രം ലാന്‍ഡര്‍ കണ്ടെത്തിയതായി അമേരിക്കന്‍ ബഹാരാകാശ ഗവേഷണ ഏജന്‍സിയായ നാസ അറിയിച്ചു. മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് വിക്രം ലാന്‍ഡര്‍ കണ്ടെത്താന്‍ സാധിച്ചത്. വിക്രം ലാന്‍ഡറിന്റെ ചിത്രങ്ങള്‍ നാസ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. ലൂണാര്‍ ഓര്‍ബിറ്റര്‍ ക്യാമറയിലാണ് വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ പതിഞ്ഞത്.
ചെന്നൈ സ്വദേശിയായ എഞ്ചിനീയര്‍ ഷണ്‍മുഖ സുബ്രഹ്്മണ്യന്‍ നടത്തിയ നിരീക്ഷണമാണ് ലാന്‍ഡര്‍ അവശിഷ്ടം കണ്ടെത്താന്‍ നാസയ്ക്ക് സഹായകമായത്. സെപ്റ്റംബര്‍ 17 ന് എടുത്ത ചിത്രത്തില്‍ നിന്നാണ് വിക്രം ലാന്‍ഡര്‍ കണ്ടെത്തിയത്.

https://www.malayalamnewsdaily.com/sites/default/files/2019/12/03/shanmugasubramnyan.jpg

ഷണ്‍മുഖ സുബ്രഹ്മണ്യന്‍

ചന്ദ്രോപരിതലത്തിലാണ് വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ ഉള്ളത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇടിച്ചിറങ്ങിയ ലാന്‍ഡര്‍ കഷ്ണങ്ങളായി ചിതറുകയായിരുന്നു. ലാന്‍ഡര്‍ ഇടിച്ചിറങ്ങിയ സ്ഥലത്തിന്റെ ചിത്രങ്ങളും നാസ പുറത്തുവിട്ടിട്ടുണ്ട്.
സെപ്റ്റംബര്‍ ഏഴിന് ഐഎസ്ആര്‍ഒയുമായി ബന്ധം നഷ്ടപ്പെട്ട ഇന്ത്യയുടെ ചാന്ദ്ര ദൗത്യം ചന്ദ്രയാന്‍ 2 ന്റെ വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ ഇടിച്ചിറങ്ങിയെന്ന് നാസ നേരത്തെ അറിയിച്ചിരുന്നു.
വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങി. എവിടെയാണ് ലാന്‍ഡര്‍ പതിച്ചിരിക്കുന്നതെന്ന് വ്യക്തമല്ലെന്നുമാണ് നാസ നേരത്തെ പറഞ്ഞിരുന്നത്. ചന്ദ്രയാന്റെ ലക്ഷ്യസ്ഥാനത്തിന് മുകളില്‍ 150 കിലോമീറ്റര്‍ വിസ്തൃതിയുള്‍പ്പെടുന്ന മേഖലയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത് നാസയുടെ ക്യാമറയാണ്. ദക്ഷിണധ്രുവത്തില്‍ നിന്ന് 600 കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നതെന്നും നാസ വ്യക്തമാക്കിയിരുന്നു.

 

Latest News