Sorry, you need to enable JavaScript to visit this website.

സഹായിച്ചത് കോണ്‍ഗ്രസ്- സുമിത്ര മഹാജന്‍ 

ഭോപ്പാല്‍: ബിജെപി വീണ്ടും ഞെട്ടിച്ച് മുതിര്‍ന്ന നേതാവും മുന്‍ സ്പീക്കറുമായ സുമിത്ര മഹാജന്‍. തനിക്ക് മധ്യപ്രദേശ് സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ സാധിച്ചിരുന്നില്ലെന്ന് സുമിത്ര പറയുന്നു. പല നിര്‍ണായക കാര്യങ്ങളും സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ തന്നെ സഹായിച്ചത് കോണ്‍ഗ്രസ് നേതാക്കളാണെന്നും സുമിത്ര മഹാജന്‍ പറയുന്നു. ബിജെപി സര്‍ക്കാരുകള്‍ക്കെതിരെ വിമര്‍ശനം കുറയുന്നു എന്ന ആരോപണങ്ങള്‍ക്കിടെയാണ് സുമിത്രയുടെ വെളിപ്പെടുത്തല്‍. ശിവരാജ് സിംഗ് ചൗഹാന്റെ സര്‍ക്കാരായിരുന്നു ദീര്‍ഘകാലം മധ്യപ്രദേശ് ഭരിച്ചിരുന്നത്. പക്ഷേ സംസ്ഥാനത്ത് പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നാല്‍ ചൗഹാന്‍ സ്വന്തം പാര്‍ട്ടിക്കാരന്‍ ആയത് കൊണ്ട് എനിക്ക് അദ്ദേഹത്തിനെതിരെ സംസാരിക്കാനാവില്ലായിരുന്നു. എന്നാല്‍ പല കാര്യങ്ങളും ഇന്‍ഡോറിലെ ജനങ്ങള്‍ക്ക് വേണ്ടി നമ്മള്‍ സംസാരിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കളോടാണ് ഞാന്‍ സഹായം തേടിയത്. കോണ്‍ഗ്രസ് നേതാക്കളായ ജിത്തു പട്‌വാരി, തുളസി സിലാവത്ത് എന്നിവരാണ് എനിക്ക് വേണ്ടി സംസാരിച്ചിരുന്നത്. ദീര്‍ഘകാലം ബി.ജെ.പി  പ്രവര്‍ത്തകയായിരുന്നിട്ടും തന്നെ നേതൃത്വം തഴഞ്ഞെന്നാണ് ഇവരുടെ വിലയിരുത്തല്‍. ഇതിനിടയിലാണ് ഇങ്ങനെയൊരു പ്രസ്താവന വന്നിരിക്കുന്നത്. ശിവരാജ് സിംഗ് ചൗഹാന്‍ വിഭാഗത്തിലെ നേതാവാണ് ഇവര്‍. കോണ്‍ഗ്രസിലേക്ക് പോകാനുള്ള ഒരുക്കങ്ങളും സുമിത്ര മഹാജന്‍ നടത്തുന്നുണ്ടെന്നാണ് സൂചന.


 

Latest News