ലണ്ടന്‍- ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍മീഡിയയെ വേണ്ടവിധം ഉപയോഗിച്ചാല്‍ അവയുടെ സാധ്യതകള്‍ വളരെ വലുതാണ്. യുകെയിലെ 37 കാരിയായ സ്ത്രീയ്ക്ക് ഫേസ്ബുക്ക് സമ്മാനിച്ചത് ഒരു കുട്ടിയെയാണ്. ഫേസ്ബുക്കിലെ ഓണ്‍ലൈന്‍ ഐവിഎഫ് ചികിത്സാ മത്സര വിജയിയായി ആണ് കുഞ്ഞു പിറന്നത്. സ്റ്റാഫോര്‍ഡ് ഷെയറിലുള്ള കാറ്റി ഫോസ്റ്റര്‍ എന്ന സ്ത്രീയ്ക്കാണ് ക്രിസ്മസ് സമ്മാനമായി കുഞ്ഞിനെ കിട്ടിയത്. എച്ച് ആര്‍ മാനേജരായ കാറ്റിയും ഡോക്ടറായ ഭര്‍ത്താവ് ജോണും ഫേസ്ബുക്കിലെ സൗജന്യ ഐവിഎഫ് ചികിത്സ മത്സരത്തിലെ വിജയികളായതോടെയാണ് ഈ അപൂര്‍വ നേട്ടം സ്വന്തമായത്.
ഡോ.ഫോസ്റ്റര്‍ പ്രത്യേക ഫെര്‍ട്ടിലിറ്റി അവസ്ഥയില്‍ ജനിച്ച ആളായത് ഗര്‍ഭധാരണത്തെ ബുദ്ധിമുട്ടാക്കിയിരുന്നു.അതുകൊണ്ടുതന്നെ ഭാരിച്ച ചെലവുള്ള ചികിത്സാ സഹായം ആവശ്യമാണെന്ന് കുടുംബത്തിന് അറിയാമായിരുന്നു. 2015 ലെ അവരുടെ ആദ്യ ശ്രമം ഒരു റൗണ്ട് വരെയേ എത്തിയിരുന്നുള്ളൂ. മൂന്ന് റൗണ്ടുകള്‍ ലഭിക്കേണ്ടിയിരുന്നു. അന്ന് സ്വകാര്യ ഐവിഎഫിന്റെ രണ്ട് റൗണ്ടുകള്‍ക്കായി ദമ്പതികള്‍ 16,000 പൗണ്ട് നല്‍കി, അങ്ങനെയാണ് ഇവരുടെ ആദ്യ കുട്ടി ഏലിയാ രണ്ടുവര്‍ഷം മുമ്പ് ജനിച്ചത്.മറ്റൊരു കുട്ടി വേണമെന്നു ഇവര്‍ തീവ്രമായി ആഗ്രഹിച്ചിരുന്നെങ്കിലും, ഗര്‍ഭധാരണത്തിനുള്ള സാധ്യത കാലക്രമേണ കുറയുമ്പോള്‍ ഐവിഎഫിന് മറ്റൊരു 8,000 പൗണ്ട് എങ്ങനെ ചെലവിടും എന്നതിനെക്കുറിച്ചു ഇവര്‍ ആശങ്കാകുലരായിരുന്നു.
'പണം ചെലവഴിക്കുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ടായിരുന്നു. ഞങ്ങള്‍ക്ക് ഒരു കുട്ടിയുണ്ടായിരുന്നതിനാല്‍, ഞാന്‍ പാര്‍ട്ട് ടൈം ജോലിക്കു പോയിട്ടുണ്ട്, കൂടാതെ ഞങ്ങള്‍ക്ക് ശിശു സംരക്ഷണത്തിന്റെ അധിക ചിലവും ഉണ്ടായിരുന്നു. വീണ്ടും ഗര്‍ഭം ധരിക്കാനുള്ള സാധ്യതകള്‍ കുറവുമായിരുന്നു.' കാറ്റി ഫോസ്റ്റര്‍ പറഞ്ഞു.
2018 ഏപ്രിലില്‍ മത്സരം പ്രോത്സാഹിപ്പിക്കുന്ന ഒരു പോസ്റ്റില്‍ ഒരു സുഹൃത്ത് ടാഗുചെയ്തു. അത് ഐവിഎഫിന്റെ ഒരു സൗജന്യ റൗണ്ട് നല്‍കുകയും അങ്ങനെ പ്രവേശിക്കുകയും ആയിരുന്നു. ചികിത്സയുടെ നാല്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് യുകെയിലെ ഫെര്‍ട്ടിലിറ്റി പാര്‍ട്ണര്‍ഷിപ്പ് ക്ലിനിക്കുകള്‍ ധനസഹായം നല്‍കിയ ഫെര്‍ട്ടിലിറ്റി അഡ്വൈസ് വെബ്‌സൈറ്റ് ഐവിഎഫ് ബാബിള്‍ മത്സരം ആയിരുന്നു.
ഗര്‍ഭധാരണത്തിനുശേഷം, ഒക്ടോബറില്‍ സ്റ്റാഫോര്‍ഡ് ആശുപത്രിയില്‍ ആരോഗ്യകരമായ 3.770 കിലോയുമായി അബിഗ ജനിച്ചു. അവളെ കെട്ടിപ്പിടിക്കുന്നതും കൊഞ്ചിക്കുകയും ചെയ്യുന്ന സഹോദരനോടൊപ്പം ആറാഴ്ച പ്രായമുള്ള അബിഗ വീട്ടില്‍ ഉണ്ട്.