Sorry, you need to enable JavaScript to visit this website.

ഫഡ്‌നാവിസിന്റെ നാടകത്തിനു പിന്നില്‍ 40,000 കോടി; രഹസ്യം വെളിപ്പെടുത്തി ബി.ജെ.പി നേതാവ്

ബംഗളൂരു- ഭൂരിപക്ഷമില്ലെന്നറിഞ്ഞിട്ടും മഹരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രി സ്ഥാനമേറ്റത് ആസൂത്രിതമായിരുന്നുവെന്ന് വെളിപ്പെടുത്തി ബി.ജെ.പി നേതാവ്. കേന്ദ്രം അനുവദിച്ച 40,000 കോടി രൂപ തിരിച്ച് കേന്ദ്രത്തെ ഏല്‍പിക്കാനായിരുന്നു ഈ നാടകമെന്ന് മന്‍ കേന്ദ്രമന്ത്രി അനന്ത് കെ ഹെഗ്‌ഡെയാണ് വെളിപ്പെടുത്തിയത്.

എന്തിനായിരുന്നു നാടകമെന്ന് എല്ലാവരും ചോദിക്കുന്നുണ്ട്. അതിനുള്ള ഉത്തരമാണിതെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രം അനുവദിച്ച ഫണ്ട് ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നത് തടയേണ്ടതുണ്ടായിരുന്നുവെന്ന് ഹെഗ്‌ഡെ കൂട്ടിച്ചേര്‍ത്തു.

https://www.malayalamnewsdaily.com/sites/default/files/2019/12/02/ananthkhegde.jpg

 

Latest News