മുംബൈ- കാമുകന്റെ അടിയേറ്റ 35കാരി ആശുപത്രിയിലേക്കു കൊണ്ടു പോകുംവഴി മരിച്ചു. മന്‍ഖുര്‍ദ് റെയില്‍വെ സ്റ്റേഷനു സമീപം ശനിയാഴ്ചയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. പൊതുശൗചാലയത്തിനു സമീപം മറ്റൊരാളുമായി സംസാരിച്ചു നില്‍ക്കുന്നത് കണ്ടാണ് സീത പ്രധാന്‍ എന്ന യുവതിയെ കാമുകനായ രാജു പുജാരി യെല്ലപ്പ അടിച്ചത്. പ്രഹരമേറ്റയുടന്‍ ബോധരഹിതയായി വീണ സീതയെ ആശുപത്രിയിലേക്കു കൊണ്ടു പേയെങ്കിലും വഴി മധ്യേ മരണം സംഭവിച്ചതായി സ്ഥിരീകരിച്ചു. പോലീസ് കേസെടുത്തു അന്വേഷണം നടത്തി വരികയാണ്. പ്രതി രാജുവിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചാല്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.