തൂനിസ്- രാഷ്ട്രീയ നേതാവ് കാറില്‍വെച്ച് സ്വയംഭോഗം നടത്തിയെന്ന് ആരോപിച്ച് പ്രചരിച്ച ഫോട്ടോകള്‍ക്കു പിന്നാലെ തുനീഷ്യയില്‍ വനിതകള്‍ ആരംഭിച്ച മീ ടൂ കാമ്പയിന്‍ ശക്തിപ്പെടുന്നു.
ഹൈസ്‌കൂളിനു പുറത്തുവെച്ച് വൈകൃതം കാണിച്ചുവെന്ന ആരോപണം നേരിട്ട സുഹൈര്‍ മഖ്‌ലൗഫ്, പ്രമേഹ രോഗിയായ താന്‍ കുപ്പിയില്‍ മൂത്രം ഒഴിക്കുകയായിരുന്നുവെന്നാണ് വിശദീകരിച്ചിരുന്നത്. വിഷയം കോടതിയിലെത്തി കേസ് തുടരുകയാണ്.
സുഹൈര്‍ പാര്‍ലമെന്റംഗമായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ പുറത്ത് വനിതകളുടെ പ്രതിഷേധം ഉയര്‍ന്നിരുന്നു. തുനീഷ്യന്‍ അറബിയില്‍ എനസെദ എന്ന പേരിലാണ് സ്ത്രീകള്‍ നേരിട്ട ലൈംഗിക അതിക്രമങ്ങള്‍ വെളിപ്പെടുത്തുന്നത്.
രാഷ്ട്രീയ നേതാവ് തന്നെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് വിദ്യാര്‍ഥിനി കഴിഞ്ഞ ഒക്ടോബറിലെടുത്ത ചിത്രങ്ങളാണ് എം.പിക്കെതിരെ പ്രചരിക്കുന്നത്.
ഇതേച്ചൊല്ലിയുള്ള പ്രതിഷേധത്തിനു പിന്നാലെ അസൗത്ത് നിസാ (സ്ത്രീ ശബ്ദം) എന്ന സന്നദ്ധ സംഘടന ഫേസ് ബുക്കില്‍ ആരംഭിച്ച എനസെദ പേജില്‍ നിരവധി സ്ത്രീകളാണ് അനുഭവങ്ങള്‍ വെളിപ്പെടുത്തുന്നത്. പേജില്‍ ഇപ്പോള്‍ 25,000 അംഗങ്ങളുണ്ട്.
കുടുംബങ്ങളിലാണ് സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ നേരിടേണ്ടി വരുന്നതെന്ന് പേജിന്റെ മോഡറേറ്റര്‍ റാനിയ ബി.ബി.സിയോട് പറഞ്ഞു.