മുംബൈ- കോൺഗ്രസിന്റെ നാനോ പഠോളെ മഹാരാഷ്ട്രയിൽ സ്പീക്കറായി. എതിർസ്ഥാനാർത്ഥി ബി.ജെ.പിയിലെ കിസാൻ കതോറെയുടെ സ്ഥാനാർത്ഥിത്വം പിൻവലിച്ചതോടെയാണ് മഹാ വികാസ് അഘാഡി സ്ഥാനാർത്ഥിയായ പഠോള എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. നേരത്തെ നാലു തവണ എം.എൽ.എയായിരുന്ന പഠോള 2014-ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് വേളയിലാണ് ബി.ജെ.പിയിൽ ചേർന്നത്. പിന്നീട് പാർട്ടിയുമായുള്ള അഭിപ്രായഭിന്നതയെ തുടർന്ന് കോൺഗ്രസിലേക്ക് തന്നെ മടങ്ങിവന്നു.