Sorry, you need to enable JavaScript to visit this website.

വിദ്വേഷ ഗാനങ്ങളുമായി കാവി പോപ്പ് ഗായിക

ന്യൂദല്‍ഹി- വിദ്വേഷ ഗാനങ്ങളുമായി ഹിന്ദുത്വ പോപ്പ് ഗായിക അരങ്ങ് തകര്‍ക്കുന്നു. അയോധ്യയിലെ രാമക്ഷേത്രത്തിനു തടസ്സം നില്‍ക്കുന്നവരെ വധിക്കണമെന്നും പാക്കിസ്ഥാനോട് യുദ്ധം ചെയ്യണമെന്നും മതം മാറ്റം നിരോധിക്കണമെന്നുമുള്ള ആവശ്യങ്ങളുമായി ലക്ഷ്മി ദുബേ എന്ന 30 കാരിയാണ് ഇന്ത്യയില്‍ ഹിന്ദുത്വ പോപ്പ് സംഗീതം പ്രചരിപ്പിക്കുന്നത്.

സ്വയം കാളിയെന്ന് വിശേഷിപ്പിക്കുന്ന ലക്ഷ്മി ദുബേ മധ്യപ്രദേശിലെ ഭോപ്പാല്‍ സ്വദേശിനിയാണ്.
ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെന്നും തന്റെ സംഗീതം ഹിന്ദുത്വ ആശയം പ്രചരിപ്പിക്കാനാണെന്നും ലക്ഷ്മി പറയുന്നു. സ്വാതന്ത്ര്യത്തിനു ശേഷം മതേതരത്വം ഇന്ത്യയിലെ ഹിന്ദുക്കളെ അടിമകളാക്കിയെന്നും 2014 ല്‍ നരേന്ദ്ര മോഡി പ്രധാനമന്ത്രിയായ ശേഷം  സ്വീകാര്യത നേടിയ ലക്ഷ്മി ദുബേ പറയുന്നു.

2019 ലെ തെരഞ്ഞെടുപ്പിനു മുമ്പ് പുറത്തിറക്കിയ വിഡിയോയില്‍ മോഡിയെ ഹിന്ദുക്കളുടെ രക്ഷകനായാണ് ഇവര്‍ അവതരിപ്പിക്കുന്നത്. യുട്യൂബിലെ ലക്ഷ്മിയുടെ ചില ഗാനങ്ങള്‍ക്ക് 50 ദശലക്ഷം പേര്‍വരെ കണ്ടിട്ടുണ്ട്.

ഇന്ത്യയിലെ എല്ലാ വീടുകള്‍ക്കും കാവി നിറമടിക്കണമെന്ന് ആവശ്യപ്പെടുന്ന ഹിന്ദുത്വ വിദ്വേഷ ഗായികയായാണ് വിദേശ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്.

 

Latest News