Sorry, you need to enable JavaScript to visit this website.

ഒമാനി കവി യുനസ്‌കോ പട്ടികയില്‍

മസ്‌കത്ത്- ആഗോള സ്വാധീനമുള്ള വ്യക്തികളുടെ പട്ടികയില്‍ ഒമാനി കവി അബു മുസ്‌ലിം അല്‍ ബഹ്‌ലാനിയെ ഉള്‍പ്പെടുത്തുന്നതായി ഐക്യരാഷ്ട്ര വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്‌കാരിക സംഘടന (യുനെസ്‌കോ) പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനത്തോടെ യുനെസ്‌കോയിലെ സുപ്രധാന ചരിത്ര സംഭവങ്ങളുടെയും ആഗോളതലത്തില്‍ സ്വാധീനമുള്ള വ്യക്തികളുടെയും പട്ടികയില്‍ ഉള്‍പ്പെടുന്ന അഞ്ചാമത്തെ ഒമാനിയായി അല്‍ ബഹ്‌ലാനി.
1920 ല്‍ മരണപ്പെട്ട അബു മുസ്ലിം അല്‍ ബഹ്‌ലാനിയുടെ ചരമ ശതാബ്ദിയോടനുബന്ധിച്ചാണ് ഈ ബഹുമതി. ഇദ്ദേഹത്തിന്റെ യഥാര്‍ഥ പേര്  നാസര്‍ ബിന്‍ സലിം അല്‍ റവാഹിയെന്നാണ്. പാരീസില്‍ യുനെസ്‌കോ പൊതുസമ്മേളനത്തിന്റെ നാല്‍പതാം സെഷനിലാണ് പ്രഖ്യാപനം.
പട്ടികയില്‍ ഇടംപിടിച്ച് മറ്റ് നാല് ഒമാനികള്‍ ഇവരാണ്: മികച്ച ഭാഷാശാസ്ത്രജ്ഞനും പ്രോസോഡിയുടെ സ്ഥാപകനുമായ അല്‍ ഖലീല്‍ ബിന്‍ അഹമ്മദ് അല്‍ ഫറാഹിദി (2006 ല്‍ ഉള്‍പ്പെടുത്തി), ഫിസിഷ്യനും ഫാര്‍മസിസ്റ്റുമായ റാഷിദ് ബിന്‍ ഒമേര (2013), എന്‍സൈക്ലോപീഡിക്, സാമൂഹ്യ പരിഷ്‌കര്‍ത്താവായ െൈശഖ് നൂര്‍ ആദിന്‍ അല്‍ സല്‍മിയും(2015), ഭൗതികശാസ്ത്രജ്ഞനും ഒമാനി വൈദ്യനുമായ അബു മുഹമ്മദ് അല്‍ അസ്ദി (ഇബ്‌നു അല്‍ ധഹാബി-2015)

 

Latest News