റാസല്‍ ഖൈമ- നഗരത്തില്‍ സ്വന്തം വീടിനടുത്ത് ബൈക്ക് ഓടിക്കുന്നതിനിടെ അപകടത്തില്‍ പെട്ട് 14 കാരിയായ ഇമാറാത്തി പെണ്‍കുട്ടിയുടെ കൈ അറ്റു. വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് അപകടം. കുട്ടിയെ ആദ്യം സഖര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മറ്റൊരു ആശുപത്രിയിലേക്ക് വിമാനമാര്‍ഗം കൊണ്ടുപോയി. അറ്റുപോയ കൈ കൂട്ടിച്ചേര്‍ക്കുന്നതിന് ശസ്ത്രക്രിയ നടത്തും.
അവധിക്കാലത്തു കുട്ടികളെ ശ്രദ്ധിക്കാന്‍ അധികൃതര്‍ മാതാപിതാക്കളോടു അഭ്യര്‍ത്ഥിച്ചു. കുട്ടികള്‍ ജാഗ്രത പാലിക്കുകയും ബൈക്കുകള്‍ ഓടിക്കുമ്പോള്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയും വേണം. ഹെല്‍മെറ്റും സംരക്ഷണ വസ്ത്രങ്ങളും ധരിക്കുന്നത് പ്രധാനമാണെന്ന് അവര്‍ പറഞ്ഞു.