മുംബൈ- മഹാരാഷ്ട്രയിൽ വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ച് ഉദ്ധവ് താക്കറെ സർക്കാർ. 169 വോട്ടുകളാണ് ഉദ്ധവ് സർക്കാർ നേടിയത്. അതേസമയം, സഭാ നടപടികൾ ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി വിശ്വാസ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു. സുപ്രീം കോടതിയുടെ നിർദേശപ്രകാരമാണ് മഹാരാഷ്ട്രയിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തിയത്. എന്നാൽ സഭയുടെ പ്രത്യേക സമ്മേളനം ചേരുന്നത് നിയമപരമായിട്ടല്ലെന്ന് ആരോപിച്ച് ബി.ജെ.പി വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു. വിശ്വാസ വോട്ടെടുപ്പ് സംബന്ധിച്ച അറിയിപ്പ് തങ്ങൾക്ക് ലഭിക്കാൻ വൈകിയെന്നും എം.എൽ.എമാരെ സഭയിൽ എത്തിക്കാൻ കഴിഞ്ഞില്ലെന്നും മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. വിശ്വാസ വോട്ടെടുപ്പ് ബഹിഷ്‌കരിച്ച ബി.ജെ.പി എം.എൽ.എമാർ സഭവിടുകയും ചെയ്തു. സർക്കാറിന്റെ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും ബി.ജെ.പി വ്യക്തമാക്കി.