മുംബൈ- മഹാരാഷ്ട്രയിൽ തകരാൻ പോകുന്നത് ത്രികക്ഷി സഖ്യമല്ലെന്നും ബി.ജെ.പിയാണെന്നും എൻ.സി.പി നേതാവ് നവാബ് മാലിക്. കോൺഗ്രസിൽനിന്നും എൻ.സി.പിയിൽനിന്നും പോയവരാണ് ബി.ജെ.പിയിലെ ബഹുഭൂരിപക്ഷം എം.എൽ.എമാരുമെന്നും അവർ തിരിച്ചുവരാൻ തയ്യാറാണെന്നും നവാബ് മാലിക് വ്യക്തമാക്കി. തകർക്കലിന്റെ രാഷ്ട്രീയമാണ് ബി.ജെ.പി പരീക്ഷിക്കുന്നതെങ്കിൽ ആദ്യം തകരാൻ പോകുന്നത് ബി.ജെ.പിയാകുമെന്നും നവാബ് മാലിക് വ്യക്തമാക്കി.